ആസ്റ്ററിന്റെ പേരില്‍ വൻ തൊഴില്‍ തട്ടിപ്പ്, ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളെ കേന്ദ്രീകരിച്ച്
അബുദാബി: ദുബായില്‍ ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന്റെ പേരില്‍ വന്‍ തൊഴില്‍ തട്ടിപ്പ്. ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് പണം തട്ടിയെടുത്തായി ദുബായി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി അധികൃതര്‍ പറയുന്നു.
മങ്കൂരിലെ ആസ്റ്റര്‍ ആശുപത്രി, ആസ്റ്റര്‍ ക്ലിനിക്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും മറ്റ് ബിസിനസിന്റെയും പേരില്‍ വ്യാജ രേഖയുണ്ടാക്കിയാണ് ഒട്ടേറെ പേരെ തട്ടിപ്പുകാര്‍ കെണിയില്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, സിംബാവെ എന്നിവടങ്ങളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. തുടര്‍ന്ന് കാണൂ..

പരാതി നല്‍കി
ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, സിംബാവെ എന്നവിടങ്ങളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ ദുബായ് പോലീസില്‍ പരാതി നല്‍കിയത്.

മുന്നറിയിപ്പ്
വ്യാജ ഇമെയിലുകള്‍ വഴി എത്തുന്ന സന്ദേശം ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഇമെയിലുകളിലുള്ള ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴില്‍ തട്ടിപ്പുക്കാര്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണെമന്നും പറഞ്ഞു.

തട്ടിപ്പ് നടന്നത്
മങ്കൂരിലെ ആസ്റ്റര്‍ ആശുപത്രി, ആസ്റ്റര്‍ ക്ലിനിക്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങൡും വ്യാജ നിയമന കത്ത് ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്.

ആസ്റ്ററിന്റെ നിയമനം
നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം ആസ്റ്റര്‍ പണം ഈടാക്കാറില്ല. രാജ്യത്തെ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് ആസ്റ്റര്‍ നിയമനം നടത്തുന്നതെന്നും അറിയിച്ചു.

290 ശാഖകള്‍
ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 290 ശാഖകള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്തിനുണ്ട്.












Click it and Unblock the Notifications