കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ റാസല്‍ ഖൈമ നഖീലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Google Oneindia Malayalam News

റാസല്‍ ഖൈമ: ആതുര സേവന രംഗത്തെ മികച്ച ഡോക്ടര്‍മാരും അത്യാധുനിക സംവിധാനങ്ങളുമായി അസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ അസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ റാസല്‍ ഖൈമ നഖീലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഏതാണ്ട് 3,760 ചതുരശ്രയടിയില്‍ വിശാലമായാണ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

യുണൈറ്റഡ് അറബ് ബാങ്കിന് എതിര്‍വശത്തായി മുന്‍തസിര്‍ ഭാഗത്താണ് പുതിയ അസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. റാസല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഉദ്ഘാടനം ചെയ്തു.

astermedicalcentre-r-a-kinaugruationribboncuttinglowres

ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്ക് പോലും മികച്ച ആരോഗ്യ ചികിത്സാ ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ ശാഖ ആരംഭിച്ചിരിക്കുന്നതെന്നും, രോഗ കാരണങ്ങള്‍ തുടക്കത്തിലെ കണ്ടു പിടിച്ച് ചികിത്സ നല്‍കുന്ന രീതിയാണ് ആസ്റ്റര്‍ സ്വീകരിച്ച് പോരുന്നതെന്നും അസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.റാക് പോലീസിലെ സ്ട്രാറ്റജി വിഭാഗം മേധാവി ലെഫ്. കേണല്‍ അബ്ദുല്ല അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ നുഐമി, റാസല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഹനാന്‍ എച്ച്. അബ്ദുല്ല, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

English summary
Aster Medical Centre began operation at Ras Al Khaimah Nakheel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X