ലൗ ജിഹാദല്ല, ഭര്‍ത്താവ് പറയുന്നത് വ്യാജം... ആയിഷയായി മാറിയ ആതിര മോഹന്‍ പറയുന്നു
ജിദ്ദ: തൃശൂര്‍ സ്വദേശി ആതിര മോഹന്‍ മതംമാറി ആയിഷ എന്ന പേര് സ്വീകരിച്ച സംഭവം കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ലൗ ജിഹാദായും സിറിയയിലേക്കുള്ള കടത്തായും വിശേഷിപ്പിച്ചു. ഇവരുടെ ഭര്‍ത്താവ് നല്കിയ പരാതി അടിസ്ഥാനമാക്കിയായിരുന്നു വാര്‍ത്തകള്‍. എന്താണ് തന്റെ പുതിയ തീരുമാനത്തിന് കാരണമെന്ന് വിശദീകരിച്ച് ആയിഷ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
ഇസ്ലാമിനെ കുറിച്ച് പഠിച്ച ശേഷമാണ് മതംമാറിയതെന്ന് ആയിഷ പറയുന്നു. നുണക്കഥകള്‍ സൃഷ്ടിച്ച് വിദ്വേഷണമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കള്ളം പ്രചരിപ്പിച്ചത്. ഇത്തരം പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ല. മുന്‍ ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത് വ്യാജമായ കാര്യങ്ങളാണെന്നും ആയിഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലൗ ജിഹാദില്‍ പെട്ടു, സിറിയയിലേക്ക് കൊണ്ടുപോകും തുടങ്ങിയ ആരോപണങ്ങള്‍ തെറ്റാണ്. ഭര്‍ത്താവാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. 2013ലായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു എങ്കിലും ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതില്‍ മടുത്താണ് സൗദിയിലേക്ക് ജോലി തേടിയെത്തിയത്. കുഞ്ഞിന്റെ ചെലവിനായി ഭര്‍ത്താവിന് പണം എല്ലാ മാസവും അയച്ചുകൊടുത്തിരുന്നു...
മകളുടെ ചെലവിന് അയച്ചുകൊടുത്ത പണം ഭര്‍ത്താവ് മദ്യപിച്ചും മറ്റും ധൂര്‍ത്തടിച്ചു. മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് പിന്തിരിഞ്ഞില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി തീരെ ബന്ധമില്ല. കുട്ടിയെ അയാള്‍ വിട്ടുതന്നിട്ടില്ല. വിവാഹ മോചന നോട്ടീസ് ഞാന്‍ അയച്ചിരുന്നു. പണം കിട്ടാന്‍ വേണ്ടിയാണ് ഭര്‍ത്താവ് കുട്ടിയെ ഉപയോഗിക്കുന്നത്...
പഠിച്ച ശേഷം തന്നെയാണ് മതംമാറാന്‍ തീരുമാനിച്ചത്. ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്ക് ഇതില്‍ ബന്ധമില്ല. ഭര്‍ത്താവ് ബെന്നി ആന്റണി ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞ കാര്യങ്ങള്‍ കളവാണ്. മയക്കുമരുന്ന് പ്രചാരണം തന്നെ മോശമായി ചിത്രീകരിക്കാനാണ്. ഭര്‍ത്താവ് വളരെ മോശമായിട്ടാണ് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്മെന്റിനെ കുറിച്ച് പറയുന്നത്. എല്ലാം തെറ്റാണെന്നും ആയിഷ പറഞ്ഞു.
ജിദ്ദയിലെ അല്‍മാസ് ക്ലിനിക്കിലാണ് ആയിഷ ജോലി ചെയ്യുന്നത്. ആയിഷയുടെ മതംമാറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയിഷയെ നിര്‍ബന്ധിച്ച് മതംമാറ്റി, സിറിയയിലേക്ക് കൊണ്ടുപോകുന്നു... തുടങ്ങിയ ആരോപണങ്ങളാണ് കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണം.
കഴിഞ്ഞ രണ്ടു വര്‍ഷമായി ആശുപത്രിയില്‍ എക്സ്റെ ടെക്നീഷ്യനായി ആയിഷ ജോലി ചെയ്യുന്നു. റിക്രൂട്ട്മെന്റ് ഏജന്റ് വഴിയാണ് അവര്‍ ജോലിക്കെത്തിയത്. ജോലിക്കാരുടെ വ്യക്തിപരമായ വിഷയത്തില്‍ സ്ഥാപനം ഇടപെടാറില്ല. ആശുപത്രിയുടെ പേരും ചില മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications