അറ്റ്ലസ് രാമചന്ദ്രന് നായര്‍ക്ക് മുന്നില്‍ ഒരു ദിനം മാത്രം... എന്ത് സംഭവിയ്ക്കും?
ദുബായ്: ദുബായിലെ ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് നായരുടെ കസ്റ്റഡി കാലാവധി തീരാന്‍ ഇനി ഒരു ദിവസം മാത്രമേ ഉള്ളു. സെപ്തംബര്‍ 28 ന് കസ്റ്റഡി കാലാവധി കഴിയും.
സെപ്തംബര്‍ 29 ന് രാമചന്ദ്രന് നായരെ വീണ്ടും കോടതിയില്‍ ഹാജരാക്കും. എന്നാല്‍ അപ്പോഴെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിയ്ക്കുമോ? രാമചന്ദ്രന് നായരുടെ മകളും ജയിലില്‍ തന്നെയാണ്.
യുഎഇയിലെ ഇരുപതോളം ബാങ്കുകളിലായി ഏതാണ്ട് ആയിരം കോടി രൂപയുടെ ബാധ്യതയാണ് രാമചന്ദ്രന് നായര്‍ക്കുള്ളത്. എന്താണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ള വഴി?

ഒരുമാസമായി ജയിലില്‍
അറ്റ്ലസ് രാമചന്ദ്രന് നായരം മകളും ഒരു മാസത്തിലേറെയായി ദുബായിലെ ജയിലില്‍ ആണ്. 2015 ഓഗസ്റ്റ് 23 നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ബാധ്യത വലുത്
550 മില്യണ്‍ ദിര്‍ഹം- ഏതാണ്ട് ആയിരം കോടി രൂപയുടെ ബാധ്യതയാണ് യുഎഇയിലെ ബാങ്കുകളില്‍ അറ്റ്ലസ് ഗ്രൂപ്പിനുള്ളത്. തിരിച്ചടവുകള്‍ മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

കടം വീട്ടാന്‍
ബാധ്യതകള്‍ ഒരു പൈസ പോലും ബാക്കിയില്ലാതെ വീട്ടുമെന്ന് രാമചന്ദ്രന് നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് എങ്ങനെ സാധ്യമാകും എന്നാണ് ചോദ്യം.

ജാമ്യം നിഷേധിച്ചത്
കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാമചന്ദ്രന് നായര്‍ക്ക് ജാമ്യം ലഭിച്ചേയ്ക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബാധ്യതകള്‍ തീര്‍ക്കുന്നത് സംബന്ധിച്ച് നല്കിയ ഉറപ്പുകള്‍ കണക്കിലെടുക്കാന്‍ ബാങ്കുകള്‍ തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വത്ത് വില്ക്കാന്
അറ്റ്ലസ് ഗ്രൂപ്പിന്റെ സ്വത്തുവകകള്‍ വിറ്റ് ബാങ്കുകളിലെ ബാധ്യത തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെ വില്പനയൊന്നും നടന്നിട്ടില്ല.

ജ്വല്ലറികള്‍ വില്ക്കാന്
അറ്റ്ലസ് ജ്വല്ലറിയുടെ ഗള്‍ഫിലെ ചില ഷോപ്പുകള്‍ വില്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ചില പ്രവാസി മലയാളി വ്യാപരികള്‍ തന്നെ ഇവ വാങ്ങാന്‍ രംഗത്തെത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രി
മികച്ച പേരെടുത്ത സ്ഥാപനമാണ് അറ്റ്ലസ് ഹെല്‍ത്ത് കെയര്‍. ഇത് വാങ്ങാന്‍ ഇപ്പോള്‍ തന്നെ ചിലര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടത്രെ. എന്നാല്‍ ആശുപത്രി വില്ക്കാന് രാമചന്ദ്രന് നായരോ കുടുംബമോ തയ്യാറല്ലെന്നും പറയുന്നു.

കേരളത്തിലെ ആസ്തി
അറ്റ്ലസ് ഗ്രൂപ്പിന് കേരളത്തിലും ഷോ റൂമുകളുണ്ട്. കൂടാതെ കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപമുണ്ട്. അറ്റ്ലസ് പ്രോപ്പര്‍ട്ടീസ് വില്‍ക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹായം
രാമചന്ദ്രന് നായരെ പുറത്തിറക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കും എന്നായിരുന്നു ദുബായ് ഗോള്‍ഡ് ആന്റ് ഡയമണ്ട് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ക്കും ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ധാരണയായില്ലെങ്കില്‍
അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമ്പോഴേയ്ക്കും വായ്പ തിരിച്ചടവിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ രാമചന്ദ്രന് നായരുടെ കസ്റ്റഡി വീണ്ടും നീട്ടുമോ എന്നാണ് ഇപ്പോള്‍ സംശയം.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications