ഗള്‍ഫില്‍ ഓരോ അമ്പത്തിമൂന്ന് മിനിറ്റിലും ഒരാള്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നു!!!
ദുബായ്: അബുദാബിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് റോഡ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഗള്‍ഫിലെ റോഡപകടങ്ങളുടെ ഗൗരവം മനസ്സിലാക്കിത്തരുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
2014 ല്‍ മാത്രം 9,900 ജീവനുകളാണ് റോഡില്‍ പൊലിഞ്ഞുവീണത്. റോഡപകട മരണങ്ങളില്‍ സൗദിയാണ് മുന്നില്‍ നില്‍ക്കുന്നത്.
അപകട മരണം ഏറ്റവും കുറഞ്ഞ ഗള്‍ഫ് രാജ്യം ബഹറിനാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റില്‍ ഒരാള്‍ വീധം റോഡില്‍ മരിച്ചു വീഴുന്നു.
യു.എ.ഇ ല്‍ ഇത് 12 മണിക്കൂറിലും ഒമാനില്‍ 10 മണിക്കൂറിലും കുവൈത്തില്‍ 19 മണിക്കുറിലും ഖത്തറില്‍ 40 മണിക്കൂറിലും ബഹറിനില്‍ ആറു ദിവസത്തില്‍ ഒരാളും റോഡപകടങ്ങളില്‍ മരിച്ചു വീഴുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications