Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ സൂക്ഷിക്കുക! നിങ്ങളുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ചിലര്‍ ചോര്‍ത്തിയേക്കാം!!!

ബഹറിന്‍: കഴിഞ്ഞ ദിവസം ബഹറിന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരെ ആശങ്കയിലാക്കുന്നതാണ്. എടിഎം മെഷീനില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തിയ ബഹറിന്‍ പൗരനാണ് മെഷിനില്‍ കാര്‍ഡ് സ്വീകരിക്കുന്ന ഭാഗത്ത് പ്രത്യേക രീതിയില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌കാനര്‍ രൂപത്തിലുള്ള വസ്തു ശ്രദ്ധിച്ചത്.

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ ചോര്‍ത്താന്‍ കഴിയുന്ന സ്‌കിമ്മര്‍ എന്ന സംവിധാനത്തെ കുറിച്ച് യൂട്യൂബില്‍ കണ്ട വീഡിയോ ഓര്‍മ്മയില്‍ വന്ന ഇയാള്‍ കാര്‍ഡ് ഇടാതെ സംശയം അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നീട് സ്‌കിമ്മര്‍ ഘടിപ്പിച്ചിരിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി ഇയാള്‍ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

atmscimmer

എടിഎമ്മില്‍ കാര്‍ഡ് ഇടുന്ന ഭാഗത്തായി ഒരു പ്രത്യേക രീതിയിലുള്ള സ്‌കാനര്‍ ഘടിപ്പിച്ച് മെഷിനില്‍ ഇടുന്ന കാര്‍ഡുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സംവിധാനമാണ് സ്‌കിമ്മര്‍. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് എക്കൗണ്ടിലെ പണം കവര്‍ന്നെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. സംരഭത്തെ കുറിച്ച് ബഹറിന്‍ സെന്‍ട്രല്‍ ബാങ്കോ, എടിഎമ്മിന്റെ ഉടമസ്ഥ ബാങ്കോ കൃത്യമായി പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+