കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ നഴ്‌സുമാര്‍ക്ക് ആശ്വസിക്കാം, മൂന്നുവര്‍ഷ കോഴ്‌സിന് അംഗീകാരം

Google Oneindia Malayalam News

ദുബായ്: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നിലവിലുള്ള ആര്‍ എന്‍ (രജിസ്‌റ്റേര്‍ഡ് നഴ്‌സ്) എന്ന വിഭാഗത്തില്‍ ജോലി തുടരാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍ എന്‍ വിഭാഗത്തില്‍ തുടരാന്‍ പഴയ മൂന്ന് വര്‍ഷ കോഴ്‌സിന് പകരം മൂന്നര വര്‍ഷ കോഴ്‌സ് അധികൃതര്‍ നിര്‍ബന്ധമാക്കിയതാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ ആശങ്കയിലാക്കിയത്.

എന്നാല്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമം ബാധകമല്ലെന്നും പുതുതായി ജോലി തേടുന്നവര്‍ക്ക് ഈ തസ്തികയില്‍ ജോലി ചെയ്യണമെങ്കില്‍ മൂന്നര വര്‍ഷ കോഴ്‌സ് നിര്‍ബന്ധമായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൂന്നര വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെന്ന് കാണിച്ച് പല നഴ്‌സുമാരെയും പിഎന്‍ (പ്രാക്ടിക്കല്‍ നേഴ്‌സ്) എന്ന വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരുന്നു.

nurse

അത്‌കൊണ്ട് തന്നെ ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ശമ്പളവും ആനുകൂല്യവും വലിയ രീതിയില്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. പുതിയ നടപടിക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ തീരുമാനത്തിന് ചെറിയൊരു മാറ്റം വരുത്തിയത്. പുതിയ ഉത്തരവ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ട് 1500 ലധികം വരുന്ന നഴ്‌സുമാര്‍ക്ക് ഏറെ ആശ്വാസം പകരും.

English summary
Attention Dubai Nurses: Got affiliation for 3 year course
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X