പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫോണില്‍ ഈ സന്ദേശങ്ങള്‍ വന്നാല്‍ സൂക്ഷിക്കുക; ജാഗ്രതാ നിര്‍ദ്ദേശം ഇങ്ങനെ
അബുദാബി: പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയും ഫോണ്‍ കെണിയില്‍ കുടുക്കിയും പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൂടുതലുള്ളത്. ഈ തട്ടിപ്പ് സംഘത്തിന്റെ രീതികളെ കുറിച്ചും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്ത്രീകളുടെ അകര്ഷക ചിത്രം
സ്മാര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തുന്നവരാണ് ഏറ്റവും കൂടുതല്‍. സ്ത്രീകളുടെ അകര്ഷക ചിത്രം നല്കി പ്രലോഭിപ്പിച്ച് പണം തട്ടുന്ന സംഘവും ഇപ്പോള്‍ അബുദാബിയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര് ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഈ സംഘത്തെ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്
കൂടാതെ ഭക്ഷണത്തിനും മോഹിപ്പിക്കുന്ന വിലക്കുറവ് വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരും സജീവമാണ്. വലിയ തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് പണം തട്ടുന്ന സംഘവും സജീവമായി രംഗത്തുണ്ട്. ആളുകളുടെ ശ്രദ്ധക്കുറവിനെ ചൂഷണം ചെയ്താണ് ഇത്തരം സംഘങ്ങള്‍ പണം തട്ടുന്നത്. പ്രവാസികള്‍ അടക്കമുള്ളവര്‍ ഈ സംഘത്തെ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

കെണികളില്‍ തലവച്ചു കൊടുക്കരുതെന്ന് പൊലീസ്
നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കെണികളില്‍ തലവച്ചു കൊടുക്കരുതെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അഭ്യര്ത്ഥനകളെയും ഗൗരവത്തോടെ കാണണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒന്നും നോക്കാതെ അപകടങ്ങളെ സ്വയം വിളിച്ചുവരുത്തുന്നതിന് തുല്യമാണിത്.

ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍
ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അബുദാബി പൊലീസിന് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വീഡിയോ ക്ലിപ്പിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ പണം നഷ്ടപ്പെട്ടവരും പിസ്ത വാങ്ങാനുള്ള പരസ്യത്തിന്റെ ലിങ്കില്‍ തൊട്ടവര്‍ക്കും പണം നഷ്ടപ്പെട്ടിരുന്നു. ഇത്തരം കേസുകള്‍ ഇപ്പോള്‍ അബുദാബിയുടെ പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബോധവത്കരണ പരിപാടികള്‍
ഈ സാഹചര്യത്തില്‍ സൈബര്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വലിയ രീതിയിലുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് അബുദാബി പൊലീസ്. ബി കെയര്‍ഫുള്‍ എന്ന പ്രമേയത്തിലാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നിങ്ങളുടെ ഫോണില്‍ വ്യാജ സന്ദേശങ്ങളോ മോഹന വാഗ്ദാനങ്ങളോ വന്നാല്‍ ആരും പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്.

ടോള്‍ ഫ്രി നമ്പറില്‍ വിവരം അറിയിക്കണം
ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പൊലീസിന്റെ ടോള്‍ ഫ്രി നമ്പറില്‍ വിവരം അറിയിക്കണം. കൂടാതെ ആ നമ്പറിലേക്ക് എസ് എം എസ് സന്ദേശവും അയക്കാവുന്നതാണ്. 800 26 26 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്. ഇതുകൂടാതെ അബുദാബി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയും പരാതികള്‍ അറിയിക്കാനുള്ള സൗകര്യമുണ്ട്.

കർശന നടപടി സ്വീകരിക്കും
ഇത്തരം തട്ടിപ്പുക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് അബുദാബി പൊലീസ് അറിയിച്ചിരിക്കുന്നത്. ഇവരെ കുടുക്കാനുള്ള എല്ലാ നീക്കങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. അബുദാബി പൊലീസിന്റെ സൈബര്‍ സംവിധാനവും കുറ്റകൃത്യം തടയുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications