ദുബായിലെ ആറ്റുകാല്‍ പൊങ്കാല കാണൂ
ദുബായ്: ആറ്റുകാല്‍ പൊങ്കാല തിരുവനന്തപുരത്ത് മാത്രമല്ല അങ്ങ് ദുബായിലും നടത്താം. ഭക്തിയും സാമൂഹിക ഐക്യവും ഉണ്ടെങ്കില്‍ ഏത് ആഘോഷവും എത് നാട്ടിലും നടക്കും എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം ദുബായില്‍ സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല.
ആറ്റുകാല്‍ പൊങ്കാല പ്രവാസി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ ദുബായ് എമിറേറ്റ്‌സ് ഇംഗ്ളീഷ് സ്പീക്കിംഗ് സ്‌കൂളിലാണ് പൊങ്കാല നടന്നത്.ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവന്‍ ന്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു പൊങ്കാല. നൂറുകണക്കിന് സ്ത്രീകളാണ് പൊങ്കാലയില്‍ പങ്കെടുത്ത് സായൂജ്യം നേടിയത്. ഇതാ പൊങ്കാല കാഴ്ചകള്‍ വായനക്കാര്‍ക്കായി.

ആറ്റുകാല്‍ പൊങ്കാല
കേരളത്തില്‍ ഏറെ പ്രശസ്തമായ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാലയുടെ മഹത്വം കണ്ടറിഞ്ഞ പ്രവാസികള്‍ ഇത്തവണ ദുബായില്‍ പൊങ്കാലയിട്ടു

നാട്ടിലെ പൊങ്കാല
2014 ഫെബ്രുവരി 16 നാണ് തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്നത്

സ്ത്രീകളുടെ ഉത്സവം
ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല

പ്രവാസികളുടെ പൊങ്കാല
നാട്ടിലെ പൊങ്കാലയ്ക്ക് മുന്‍പ് പ്രവാസികള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു. ഫെബ്രുവരി 7 തിങ്കളാഴ്ചയാണ് പൊങ്കാല നടന്നത്.

പ്രവാസി ക്ഷേമ സമിതി
ആറ്റുകാല്‍ പൊങ്കാല സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ ദുബായ് എമിറേറ്റ്‌സ് ഇംഗ്ളീഷ് സ്പീക്കിംഗ് സ്‌കൂളിലാണ് പൊങ്കാല നടന്നത്.

പൊങ്കാല
പണ്ടാര അടുപ്പില്‍ തീ പകരുന്നതിന്റെ ദൃശ്യം. ആറ്റുകാല്‍ മുന്‍ മേല്‍ശാന്തിയാണ് പൊങ്കാലയ്ക്ക് കാര്‍മികത്വം വഹിച്ചത്.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥനാനിരതരായിരിയ്ക്കുന്ന സ്ത്രീകള്‍

പൊങ്കാല.....
തിളച്ച് തൂകുന്ന പൊങ്കാലക്കലം

പരിപാടികള്‍
പൊങ്കാലയോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നിന്ന്

പുണ്യം
ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വ്രതാനുഷ്ഠാനങ്ങളോടെയാണ് പൊങ്കാല നടക്കുക












Click it and Unblock the Notifications