യെമനിലെ വ്യോമാക്രമണം അവസാനിപ്പിച്ചെന്ന് സൗദി അറേബ്യ
സന: യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരേ നടത്തി വന്ന സൈനിക നടപടികള്‍ സൗദി അറേബ്യയും സഖ്യകക്ഷികളും അവസാനിപ്പിച്ചു. ഹൂതികള്‍ക്കെതിരേ സൗദി നടത്തി വന്ന വ്യോമാക്രമണവും അവസാനിപ്പിച്ചതായി സൈനിക വക്താവ് അറിയിച്ചു.
അതേ സമയം രാജ്യത്തിന്റെ യെമനോടു ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും,ശാന്തമാണെന്നും സൗദി വിലയിരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതി വിമതര്‍ക്കെതിരായിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്നും വിമതരെ അടിച്ചമര്‍ത്തിയെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് സൗദി അവകാശപ്പെട്ടു.

ആക്രമണത്തിനു പിന്നില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിയെന്നും വിമതരുടെ മുന്നേറ്റം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും സൗദി വക്താവ് പറഞ്ഞു. സഖ്യസേനയുടെ നേതൃത്വം വഹിക്കുന്ന സൗദി യെമനിലെ നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക കടക്കുന്നതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ 27 ദിവസമായുള്ള സഖ്യകക്ഷികളുടെ വ്യോമാക്രണത്തില്‍ ഹൂതികളുടെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ആയിരത്തിനടുത്താളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications