ശുദ്ധ സംഗീതത്തിന്റെ അകമ്പടിയോടെ പെറ്റല്‍സ് പുറത്തിറങ്ങും
ദുബായ്: തിരക്കിട്ട ജീവിതത്തിനിടയില്‍ അല്‍പം സംഗീതം ആസ്വദിക്കാം എന്നാഗ്രഹിക്കുന്ന ആര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന 12 ഓളം ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മയായ ഗ്രാമം ഡോട്‌കോം പുറത്തിറക്കുന്ന പുതിയ ഓഡിയോ ആല്‍ബം പെറ്റല്‍സ് ഇന്ന് (ശനി) പുറത്തിറങ്ങും.
ഷാര്‍ജ മര്‍ഹബ റിസോര്‍ട്ടില്‍ വൈകീട്ട് 6 മണിക്കു നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രണവം മധു സംഗീത രചന നിര്‍വ്വഹിച്ചിട്ടുള്ള ആല്‍ബത്തിലെ 10 ഓളം ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് പ്രവാസികളാണ്. ഗാനങ്ങള്‍ ആലപിച്ചവരിലും മൂന്നുപേര്‍ പ്രവാസികളാണ്.

വരികള്‍ക്ക് മാധുര്യം നല്‍കാന്‍ ഉപയോഗിക്കേണ്ട സംഗീതം പലപ്പോഴും ശബ്ദകോലാഹങ്ങള്‍ക്ക് വഴിമാറുന്ന പുതിയ കാലഘട്ടത്തില്‍ ഇത്തരം ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഗ്രാമം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ലാലു പിള്ള, ഗായിക സരിത, രാജീവ്, പ്രണവം മധു എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications