കിടക്കയില്‍ നിന്നു വീണ പിഞ്ചുകുഞ്ഞിന്‍റെ കാഴ്ച നഷ്ടമായി

റംസാന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് കുഞ്ഞ് കട്ടിലില്‍ നിന്നും നിലത്ത് വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ രണ്ട് ദിവസം കഴിഞ്ഞ് മടക്കി അയച്ചു. എന്നാല്‍ വീട്ടിലെത്തിയതോടെയാണ് കുഞ്ഞിന് കാഴ്ച ശക്തി നഷ്ടമായെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയത്. ഉടന്‍ ഇവര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.
ഇതുവരെ മൂന്നോളം ശസ്ത്രക്രിയകള്‍ നടത്തികഴിഞ്ഞു. ജര്‍മ്മനിയില്‍ കൊണ്ടു പോയി കുഞ്ഞിനെ ചികിത്സിയ്ക്കാനുള്ള താത്പര്യം അമ്മ ഡോക്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ കുഞ്ഞിന് വിദേശ ചികിത്സ ആവശ്യമില്ലെന്നും അധികം വൈകാതെ കാഴ്ച ശക്തി തിരിച്ചു കിട്ടുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റാഷിദ് ഹോസ്പിറ്റലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ വിദേശത്ത് അയച്ച് ചികിത്സിയ്ക്കുന്നതിനെപ്പറ്റി പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications