ഇറച്ചി കഷ്ണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ഷാര്‍ജ: കോഴിയിറച്ചി തൊണ്ടയില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ഫുജൈറയില്‍ അല്‍ ബിദിയാ മേഖലയില്‍ താമസിക്കുന്ന ഉസ്ബാക്കിസ്ഥാന്‍ സ്വദേശിയായ ബാലനാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
കോഴിയിറച്ചി കഷ്ണം തൊണ്ടയില്‍ കുടുങ്ങിയ ബാലനെ ഗുരുതരാവസ്ഥയില്‍ ദൈദ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം നിലച്ച കുട്ടിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ചികിത്സിക്കാനുള്ള ശ്രമം നടത്താതെ എത്രയും പെട്ടന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications