ഒമാന്‍: സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഒമാന്‍: സുന്നത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഒമാനിലെ ഗൊര്‍ഫാക്കന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ അവസാനിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുഞ്ഞിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്ത് മിനിട്ടുകള്‍ക്ക് ശേഷം കുട്ടി മരിച്ചെന്ന് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടറും ശസ്ത്രക്രിയ നടത്തിയ ഡോക്ടറും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായും ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയതാണെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications