ബഹ്റിനിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി ദന്പതിമാരുടെ മകള്‍ മരിച്ചു
അബുദാബി: കൊച്ചിയില്‍ നിന്നും അമ്മയ്‌ക്കൊപ്പം ബഹ്റിനിലേക്ക് യാത്ര തിരിച്ച ഒരു വയസുകാരി വിമാനത്തില്‍ വച്ച് മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ ബിനോയ്, അശ്വിനി ബിനോയ് എന്നിവരുടെ മകള്‍ ഋഷിപ്രിയയാണ് വിമാനത്തില്‍ വച്ച് മരിച്ചത്.
യാത്രയ്ക്കിടെ കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം അബുദാബിയിലേക്ക് തിരിച്ച് വിടുകയായിരുന്നു. അബുദാബിയില്‍ എത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല. പിന്നീട് ഏറെ വൈകി രാവിലെ പത്ത് പത്തോടെയാണ് വിമാനം ബഹ്റിനില്‍ എത്തിയത്. ബഹ്റിനില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് ബിനോയ്.

നെടുമ്പാശ്ശേരിയില്‍ നിന്നും ബിനോയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചതായിരുന്നു അശ്വിനിയും മകളും. തൃപ്രയാറിനടുത്ത് കീഴുപുള്ളിക്കര സ്വദേശികളാണ് ഇവര്‍. തിങ്കളാഴ്ചയാണ് ഇവര്‍ ബഹ്‌റിനിലേക്ക് യാത്ര തിരിച്ചത്. കുട്ടിയ്ക്ക് ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം ഭേദപ്പെട്ടതിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചത്. ദമ്പതിമാരുടെ ഏകമളാണ് ഋഷിപ്രിയ.












Click it and Unblock the Notifications