നവജാത ശിശുവിനെ മാലിന്യത്തില്‍ ഉപേക്ഷിച്ചു

സ്ത്രീയ്ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞാണിതെന്ന് തൊഴിലുടമ പൊലീസിനോട് പറഞ്ഞു. യുവതിയും ഇക്കാര്യം പൊലീസിനോട് തുറന്ന് പറഞ്ഞു. ഒരാളുമായി അടുപ്പമുണ്ടായിരുന്നെന്നും താന്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന് കുറച്ച് നാള്‍ മുന്‍പ് കാമുകന്‍ മുങ്ങിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പബ്ളിക് വേസ്റ്റ് ബിന്നിലാണ് യുവതി കുട്ടിയെ ഉപേക്ഷിച്ചത്. ഇതിന് സമീപത്ത് കൂടി പോയ ഒരു ഏഷ്യക്കാരാനാണ് കുഞ്ഞിന്റെ കരച്ചിസല്‍ കേട്ടത്. തുടര്‍ന്ന് ഇയാള്‍ തന്റെ തൊഴിലുടമയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥന്‍ മേജര്‍ വാലിദ് കന്‍ഫാഷ് കുഞ്ഞിനെ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു












Click it and Unblock the Notifications