കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിക്കുന്നതിനിടെ കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയ മൂന്നു വയസ്സുകാരന്‍ മരിച്ചു!!!

Google Oneindia Malayalam News

ബഹറിന്‍: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ കയറിയ ബാലന്‍ ഡിക്കി അടഞ്ഞതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചു. ബഹറിനിലെ ഹിദ്ദിലാണ് സംഭവം. ഫെറാസ് മുഹമ്മദ് എന്ന ഈജിപ്ഷ്യന്‍ സ്വദേശിയായ കുട്ടിയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

കളിക്കാന്‍ പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസും വീട്ടുകാരും പല സ്ഥലങ്ങളിലും അന്യേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് കാലത്ത് വീട്ടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഫെറാസിന്റെ സഹോദരിയുടെ കാറിന്റെ ഡിക്കിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കാല്‍നട യാത്രക്കാരനാണ് കാര്യം പോലീസിനെ അറിയച്ചത്.

bahrain-map

പോലീസ് എത്തി ഡിക്കി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാനില്ലെന്ന പരാതി വീട്ടുകാര്‍ പോലീസില്‍ നല്‍കിയത്. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

English summary
Bahrain: 3-year-old boy dies after being left in car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X