കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ് വെബ്‌സൈറ്റിന് നിരോധനം ഏര്‍പ്പെടുത്തി

Google Oneindia Malayalam News

ബഹറിന്‍: ഇറാനിയന്‍ ഭരണത്തിലുള്ള ലുവാലുവാ ടിവിയുടെ വെബ്‌സൈറ്റിനാണ് കഴിഞ്ഞ ദിവസം മുതല്‍ ബഹറിന്‍ അധിക്രതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവിയുടെ വെബ്‌സൈറ്റിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും, വാര്‍ത്തകള്‍ വളച്ചൊടിച്ച് മേഖലയില്‍ പ്രശ്‌നങ്ങള്‍ സ്രഷ്ടിക്കാന്‍ ആരെയും അനുവധിക്കുകയില്ലെന്നും മന്ത്രാലയം അറിയിച്ചു.

മുന്‍പ് മറ്റു ചില ജിസിസി രാജ്യങ്ങളിലും ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ ടിവി ചാനലിന്റെ വാര്‍ത്ത കാരണമായിട്ടുണ്ടായിരുന്നു. 2011 മുതല്‍ ബ്രട്ടീഷ് അധിക്രതരും ഈ ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിന്‍ ഇത്തരത്തില്‍ മറ്റൊരു യൂട്യൂബ് ചാനലായ ബഹ്‌റിന്‍ അല്‍ യൂമും ബ്രട്ടീഷ് അധിക്രതര്‍ നിര്‍ത്തലാക്കിയിരുന്നു.

ban

ബഹറിന്‍ എംബസിയെയും ലണ്ടനില്‍ കഴിയുന്ന ബഹറിന്‍ പൗരന്മാരെയും കുറിച്ച് വെബ്‌സൈറ്റ് തയ്യാറാക്കിയ അധിക്ഷേപ വാര്‍ത്ത പ്രക്ഷേപണം യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും അധിക്രതര്‍ വ്യക്തമാക്കിയിരുന്നു.

English summary
Bahrain Authorities ban controversial website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X