കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിക്ക് ഗള്‍ഫ് രാജ്യത്തും നിരോധനം

  • By Anwar Sadath
Google Oneindia Malayalam News

മനാമ: അജിനാമോട്ടോയും ലെഡും കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച മാഗി നൂഡില്‍സ് ഉത്പന്നങ്ങള്‍ക്ക് ബഹറിനും വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും മാഗി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും താത്കാലികമായാണ് ബഹറിന്‍ നിരോധിച്ചിച്ചത്. ആരോഗ്യമന്ത്രാലയും മാഗി ഉത്പന്നങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നും മാഗി എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബഹറിന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അനുമതിയില്ലാതെയുള്ള ഇറക്കുമതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടകളില്‍ നിന്നും ഇന്ത്യന്‍ മാഗി ഉടനടി പിന്‍വലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

maggi

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുള്ള മാഗിയില്‍ അമിതമായ രാസവസ്തുക്കള്‍ കണ്ടെത്തിയിതനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയുവും വിവിധ സംസ്ഥാനങ്ങളും നിരോധനത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാഗി കമ്പനിയും തങ്ങളുടെ ഉത്പന്നങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ മാഗി ഉത്പാദനം നിര്‍ത്തിവെച്ചു.

മാരകമായ രോഗ കാരണങ്ങളുണ്ടാക്കുന്നെന്ന് കണ്ടെത്തിയതോടെ മാഗി പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്‍, പ്രീതി സിന്റ, മാധുരി ദീക്ഷിത് എന്നിവര്‍ക്കെതിരെയും നിയമ നടപടി തുടങ്ങിയിട്ടുണ്ട്. മാഗിക്കു പുറമേ മറ്റു കമ്പനികളുടെ നൂഡില്‍സുകളും ഭക്ഷ്യവസ്തുക്കളും വിശദമായ പരിശോന നടത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

English summary
Bahrain banned India-made Maggi noodles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X