പ്രവാസികളുടെ ഇഷ്ട ഗള്‍ഫ് രാജ്യം ബഹറിന്‍ എന്ന് റിപ്പോര്‍ട്ട്
ബഹറിന്‍: എച്ച് എസ്.ബി.സി നടത്തിയ സര്‍വ്വേയിലാണ് മിഡ്ഡിലീസ്റ്റിലേയും വടക്കന്‍ ആഫ്രിക്കയിലേയും പ്രവാസികളുടെ ഇഷ്ട രാജ്യമായി ബഹറിന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആഗോള തലത്തില്‍ ബഹറിന്‍ ഒമ്പതാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
45 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വെയില്‍ ഇതു രണ്ടാം തവണയാണ് ബഹറിന്‍ മുന്നിലെത്തുന്നത്. കുട്ടികളുടെ കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ജീവിതനിലവാരം, തൊഴില്‍, ധനസ്ഥിതി, എന്നിവ വിലയിരുത്തി ഏതാണ്ട് 26,871 പ്രവാസികളില്‍ നിന്നാണ് അഭിപ്രായം സ്വരൂപിച്ചിരിക്കുന്നത്.

65 ശതമാനം പേര്‍ നാട്ടിലേക്കാള്‍ പണം ബഹറിനില്‍ നിന്നും സമ്പാദിക്കാന്‍ കഴിഞ്ഞതായ് അറിയിച്ചപ്പോള്‍ 35 ശതമാനം പേര്‍ നാട്ടിലേക്കാള്‍ ജോലി സുരക്ഷ ബഹറിനിലാണെന്ന് അറിയിക്കുകയായിരുന്നു വെന്ന് എച്ച്.എസ്.ബി.സി എക്‌സ്പാറ്റ് ഹെഡ് ഡീന്‍ ബഌക്ക്‌ബേണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications