വില്ല്യാപ്പള്ളി ഉസ്താദിന് സമസ്ത ബഹ്റൈന്‍ കമ്മറ്റിയുടെ ആദരം
മനാമ: പ്രമുഖ പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാരെ സമസ്ത ബഹ്റൈന്‍ കമ്മറ്റി ആദരിച്ചു. കഴിഞ്ഞ ദിവസം മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന സ്വലാത്ത് മജ്ലിസില്‍ വെച്ചാണ് സമസ്ത ബഹ്റൈന്‍ കമ്മറ്റിയുടെ ഉപഹാരം നല്കി ഉസ്താദിനെ ആദരിച്ചത്. ആശൂറാ അവധി ദിനത്തോടനുബന്ധിച്ച് സമസ്ത സംഘടിപ്പിച്ച ദ്വിദിന മുഹറം ക്യാന്പിലും അനുബന്ധ പഠന ക്ലാസ്സുകളിലും പങ്കെടുക്കാനാണ് ഉസ്താദ് ബഹ്റൈനിലെത്തിയത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട പഠന ക്യാന്പുകളിലും വിവിധ പഠന ക്ലാസ്സുകളിലും കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഉസ്താദ് അവതരിപ്പിച്ചത്. പഠന ക്ലാസ്സുകളോടനുബന്ധിച്ച് നടന്ന സംശയ നിവാരണ സെഷനുകളും ഏറെ ശ്രദ്ധേയമായിരുന്നു. സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്തും വിവിധ ഏരിയകളിലും നടന്ന ക്ലാസ്സുകളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം വനിതകള്‍ക്ക് മാത്രമായി നടന്ന പഠന ക്ലാസ്സും ശ്രോതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ 1643 ല്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ആയതിനാല്‍ അറിവില്ലാത്ത കാര്യങ്ങള്‍ ചോദിച്ചു പഠിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ഉസ്താദ് ആഹ്വാനം ചെയ്തു. സമസ്ത ബഹ്റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് ഉസ്താദിനുള്ള ഉപഹാരം നല്കി. ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിസ് ശറഫുദ്ധീന്‍ മുസ്ലിയാര്, അശ്റഫ് അന്‍വരി, അബ്ദുറഹ് മാന്‍, മുഹമ്മദലി വളാഞ്ചേരി, താണിയുള്ളതില്‍ ഹമീദ്, ശഹീര്‍ കാട്ടാന്പള്ളി, ഖാലിദ് ഹാജി എന്നിവരും സമസ്ത പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications