കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത്

Google Oneindia Malayalam News

ബഹറിന്‍: മനസ്സ് മരവിപ്പിക്കുന്ന ദ്യശ്യങ്ങളും മരണത്തോട് മല്ലടിക്കുന്നവരുടെ അവസാന നിമിഷത്തെ കാഴ്ചകളും യാതൊരു ദയയും കൂടാതെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങി തുടങ്ങി.

കഴിഞ്ഞ ദിവസം ബഹറിനില്‍ നടന്ന അപകട ദ്യശ്യത്തില്‍ മരണത്തിന് കീഴടങ്ങുന്ന വ്യക്തിയുടെ അവസാന നിമിഷങ്ങളും, ജീവനു വേണ്ടി സഹായമഭ്യര്‍ത്ഥിക്കുന്ന സഹയാത്രക്കാരുടെയും ദ്യശ്യങ്ങള്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ചെയ്തിരുന്നു.

social-media-logo

പിന്നീടുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇയാളെ റോഡില്‍ കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് പലരും കമന്റ് ബോക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് കഴിഞ്ഞ വര്‍ഷം ബഹറിന്‍ എംപി മൊഹമ്മദ് അല്‍ മആരിഫി പാര്‍ലമെന്റില്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ക്രമിനല്‍ കുറ്റം ചുമത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

English summary
Bahrain: Do not share gruesome images on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X