ബഹ്റിനില്‍ തൊഴിലുടമയെ തൊഴിലാളി കുത്തിക്കൊന്നു!!!
മനാമ: ബഹ്റിനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളിയുടെ കുത്തേറ്റ് ബഹ്‌റൈന്‍ സ്വദേശിയായ തൊഴിലുടമ മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെ ആലിയിലാണ് സംഭവം നടന്നത്.
ഒരു കാര്‍പ്പെന്ററി വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് തൊഴിലുടമയെ കുത്തിയത്. കുത്തേറ്റ തൊഴിലുടമ തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ പ്രതിയ്ക്ക് തൊഴിലുടമയുമായുള്ള പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications