ബഹറിന്‍ മന്ത്രി തന്റെ പരിചാരികയെ കാണാന്‍ ഇന്ത്യയില്‍ നേരിട്ടെത്തി
ബഹറിന്‍: കുട്ടിക്കാലത്ത് തന്നെ പരിചരിച്ച വീട്ടുജോലിക്കാരിയെ കാണാന്‍ ബഹറിന്‍ വിദേശകാര്യ മന്ത്രി നേരിട്ടെത്തിയത് നാടിന് കൗതുകമായി. കര്‍ണ്ണാടകയിലെ മംഗളൂരുവിലെ വീട്ടിലാണ് ബഹറിന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
മമ്മ കാര്‍മിനെന്ന 93 വയസ്സുകാരി പക്ഷെ യാതൊരു ഞെട്ടലും കൂടാതെ തന്റെ വളര്‍ത്തു മകനെ വീട്ടില്‍ സ്വീകരിച്ചു. കുട്ടിക്കാലം മുതല്‍ താന്‍ ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കണ്ട തന്റെ സ്വന്തം വളര്‍ത്തമ്മയെ കണ്ടെത്തി എന്നായിരുന്നു മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇവരോടപ്പമുള്ള ഫോട്ടോയും മന്ത്രി പോസ്റ്റ് ചെയ്തിരുന്നു.

മണിക്കൂറുകള്‍ക്കകം വാര്‍ത്ത വൈറലാകുകയും ചെയ്തു. നിരവധി ആളുകള്‍ മന്ത്രിയെ അഭിനന്ദിച്ചു രംഗത്തെത്തുകയും ചെയ്തു. തന്റെ സ്വകാര്യ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇവരുടെ വീട് സന്ദര്‍ശിക്കുവാനുള്ള സമയം കണ്ടെത്തിയത്. മന്ത്രിയുടെ വീട്ടിലെ പഴയ പരിചാരിക മലയാളിയായ കൊല്ലം സ്വദേശിനിയെ കഴിഞ്ഞ ദിവസം തേടിയെത്തിയതും വലിയ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications