മലേഷ്യയില്‍ നിന്നുള്ള മാഗി നൂഡില്‍സില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല!!!
ബഹറിന്‍: മാഗി ല്‍ മായം കലര്‍ന്നിട്ടുണ്ടെന്ന വ്യാപകമായ വര്‍ത്തയെ തുടര്‍ന്ന് ബഹറിന്‍ ആരോഗ്യ മന്ത്രാലയം നൂഡില്‍സ് വിദഗ്ധമായ ലാബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി.
എന്നാല്‍ ബഹറിനില്‍ എത്തുന്ന മലേഷ്യയില്‍ നിന്നുള്ള മാഗി നൂഡില്‍സില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ യാതൊരു ചേരുവയും കണ്ടെത്തിയിട്ടില്ലെന്ന് ബഹറിന്‍ ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് കെയര്‍ അസി.സെക്രട്ടറി ഡോ.മറിയം അല്‍ ജലാഅമ അറിയിച്ചു.ഇന്ത്യന്‍ നിര്‍മ്മിത മാഗി നൂഡില്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും താമസിയാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും അധിക്രതര്‍ അഭിപ്രായപ്പെട്ടു.

മാഗി നൂഡില്‍സില്‍ മാരകമായ രീതിയില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നൂഡില്‍സ് പരിശോധയ്ക്ക് വിധേയമാക്കിയെതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മലേഷ്യയില്‍ നിര്‍മ്മിച്ച മാഗി നൂഡില്‍സാണ് ബഹറിനില്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.












Click it and Unblock the Notifications