ബഹറിനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിടി വീണു
ബഹറിന്‍: രാജ്യത്ത് പ്രചാരത്തിലുള്ള പത്രങ്ങളും മാഗസിനുകളും ഇനി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വഴി നല്‍കണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണമെന്ന് വകുപ്പ് മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈ ഉത്തരവിട്ടു.
ലൈസന്‍സ് ലഭിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഓണ്‍ലൈനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് നല്‍കണം. വാര്‍ത്തയുടെ മേല്‍നോട്ടം ആര്‍ക്കാണോ അയാളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അപേക്ഷയോടപ്പം നല്‍കണം. പത്രത്തിലെ ഉള്ളടക്കവും പൊതുവെയുള്ള ആശയങ്ങളിലും ഓണ്‍ലൈനില്‍ സാമ്യത നിലനിര്‍ത്തണം.

അപേക്ഷയുടെ മേല്‍ 60 ദിവസത്തിനകം മന്ത്രാലയം തീരുമാനമെടുക്കും. വീഡിയോ ദ്യശ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ വീഡിയോ ദൈര്‍ഘ്യം 120 സെക്കന്റില്‍ കൂടുവാന്‍ പാടില്ല. ലൈവ് വീഡിയോ സംപ്രേഷണം യാതൊരു കാരണവശാലും അനുവദിക്കുകയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ സോഷ്യല്‍ മീഡിയ വഴിയോ വെബ്‌സൈറ്റ് വഴിയോ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയത്തെ ഉദ്ദരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications