കാറോട്ട പ്രേമികള്‍ ഇനി ബഹ്‌റിനിലോട്ട്...
മനാമ : ഗള്‍ഫ് എയര്‍ ബഹറിന്‍ ഗ്രാന്‍പ്രി കാറോട്ട മത്സരത്തിന് ബഹറിന്‍ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 17 മുതല്‍ 19 വരെയാണ് ഫോര്‍മുല വണ്‍ ഗ്രാന്‍പ്രി നടക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് കാറോട്ട പ്രേമികളെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ബഹറിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഷണാലിറ്റി പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടര്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അറിയിച്ചു.

രാജ്യത്തെ ഒന്നാം നിര ഹോട്ടലുകളെല്ലാം തന്നെ ദിവസങ്ങള്‍ക്ക് മുന്നെ ബുക്കിംങ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ബഹറിന്‍ സക്കീറിലാണ് ബഹറിന്‍ ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ട് സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് പുതിയ പാര്‍ക്കിംങുകളും റോഡുകളും തക്യതിയിലാണ് മുനിസിപ്പാലിറ്റി പൂര്‍ത്തീകരിച്ചത്. മത്സരം കാണാന്‍ എത്തുന്ന വിദേശികള്‍ക്ക് രണ്ടാഴ്ചത്തെ എഫ്.വണ്‍ വിസയാണ് അനുവദിക്കുക.












Click it and Unblock the Notifications