കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ കെഎംസിസി ഹൈദര്‍ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി

Google Oneindia Malayalam News

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സമാഹരിച്ച തോട്ടുങ്ങല്‍ ഹൈദര്‍ കുടുംബ സഹായ ഫണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നാട്ടില്‍ വെച്ച് ഹൈദറിന്റെ കുടുംബത്തിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു.

മുസ്ലിംലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന ചടങ്ങില്‍ വെച്ച് ഹൈദറിന്റെ കൊച്ചു മകള്‍ ബേബി മുഹ്‌സിനക്കാണ് തങ്ങള്‍ ഫണ്ട് കൈമാറിയത്. ചടങ്ങില്‍ കെ.എം.സി.സി ബഹ്‌റൈന്‍ ട്രഷറര്‍ ഹബീബ് റഹ്മാന്‍ മലപ്പുറം, ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് വാഴച്ചാല്‍, വൈ.പ്രസി. ശാഫി കോട്ടക്കല്‍, കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റര്‍, കാളികാവ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.കുഞ്ഞാപ്പ ഹാജി എന്നിവര്‍ പങ്കെടുത്തു.

kmcc-mlp

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ തോട്ടുങ്ങല്‍ ഹൈദരലി 25 വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. മനാമയില്‍ ബാബുല്‍ ബഹ്‌റൈനിനു സമീപം കോള്‍ഡ് സ്റ്റോര്‍ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടര്‍ന്ന് ആറുമാസം മുന്‍പാണ് നാട്ടിലേക്കു പോയത്. തുടര്‍ന്ന് നാട്ടില്‍ നടത്തിയ പരിശോധനയില്‍ ആമാശയ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുകയും ഒടുവില്‍ 2016 ഒക്ടോബര്‍ 26ന് മരണപ്പെടുകയുമായിരുന്നു. പ്രവാസിയായിരുന്ന കാലത്ത് ചെറിയൊരു വീടു നിര്‍മ്മിക്കാന്‍ എടുത്ത അഞ്ചു ലക്ഷം രൂപയുടെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയുന്നതിനു മുമ്പാണ് ഹൈദര്‍ രോഗത്തിന്റെ പിടിയിലമരുന്നതും മരണപ്പെടുന്നതും.

ഭാര്യയും രണ്ടുപെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടക്കം മൂന്നു മക്കളുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഹൈദരലി. ഈ സാഹചര്യത്തിലാണ് ഹൈദരിന്റെ കുടുംബത്തെ സഹായിക്കാനായി ബഹ്‌റൈനില്‍ കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചത്.

കെ.എം.സിസി സംസ്ഥാന ഭാരവാഹികളായ അസൈനാര്‍ കളത്തിങ്ങല്‍ മുഖ്യ രക്ഷാധികാരിയും എസ്.വി ജലീല്‍ ചെയര്‍മാനുമായ സഹായ കമ്മറ്റിയുടെ കണ്‍വീനര്‍ മലപ്പുറം ജില്ലാ കെ.എം.സിസി പ്രസിഡന്റ് സലാം മന്പാട്ടു മൂലയും ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരിയുമാണ്. ഈ കമ്മറ്റി സ്വരൂപിച്ച തുകയാണ് ഇപ്പോള്‍ കുടുംബത്തെ ഏല്‍പ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3321 5672, 33748156 ല്‍ ബന്ധപ്പെടുക

English summary
Bahrain 'KMCC Hyder Sahaya Fund' handover to the family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X