കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റിനില്‍ വാട്ടര്‍ ടാക്‌സി വരുന്നു

Google Oneindia Malayalam News

മനാമ: വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റം പ്രതീക്ഷിച്ചും, രാജ്യത്തെ അധികരിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനുമായി രാജ്യത്തെ മുഴുവന്‍ ദ്വീപിനേയും കോര്‍ത്തിണക്കി ജലപാത നിര്‍മ്മിക്കാന്‍ ബഹറിന്‍ പദ്ധതി തയ്യാറാക്കുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബഹറിന്‍ പാര്‍ലമെന്റില്‍ നടന്നതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

watertaxi

അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിശദമായി പഠനങ്ങള്‍ നടത്തിയതിനു ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. യു.എ.ഇ, സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വാട്ടര്‍ ടാക്‌സി സര്‍വീസ് നിലവിലുണ്ട്. വിജയകരമായ പദ്ധതി രാജ്യത്ത് ഏര്‍പ്പെടുത്തുന്നതോടെ വിനോദ സഞ്ചാര മേഖല മറ്റ് എല്ലാ രാജ്യങ്ങളിലെ പോലെ തന്നെ ഉയര്‍ച്ച രേഖപ്പെടുത്തുമെന്ന് എം.പി മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

English summary
Bahrain launches new water taxi service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X