ബഹറിനില്‍ മലയാളി ഹ്യദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
ബഹ്‌റിന്‍: പുനലൂര്‍ സ്വദേശിയും അല്‍ മാനായി ഇന്റര്‍നാഷണല്‍ കമ്പനിയില്‍ വര്‍ക്ക് സൂപ്പര്‍ വൈസറുമായ വാഴമണ്‍ പുത്തന്‍ വീട് കുഞ്ഞുമുഹമ്മദിന്റെ മകന്‍ വി കെ ഹാഷിം (47) ഹൃദയാഘാതം മൂലം മരിച്ചു.
താമസ സ്ഥലത്ത് ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഹാഷിമിന് കലശലായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അല്‍ മാനായി ഇന്റര്‍നാഷണല്‍ കമ്പനിയില്‍ വര്‍ക്ക് സൂപ്പര്‍ വൈസറായി ജോലി നോക്കുകയായിരുന്നു ഹാഷിം സിത്രയിലാണ് താമസം. മൂന്ന് മക്കളുണ്ട്. ഇന്ത്യന്‍ സ്‌കൂള്‍ റിഫ ക്യാമ്പസ് അധ്യാപികയായ സംസമാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications