കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: പ്രവാസികള്‍ അയയ്ക്കുന്നപണത്തിന് ഫീസ്, സ്വദേശിവല്‍ക്കരണത്തിനും നീക്കം!!

നാട്ടിലേയ്ക്ക് അയക്കുന്ന പണത്തില്‍ നിന്ന് ഫീസ് ഈടാക്കി വരുമാനം കണ്ടെത്താനാണ് ബഹ്‌റൈനിന്റെ നീക്കം

  • By Sandra
Google Oneindia Malayalam News

മനാമ: പ്രവാസികള്‍ ബഹ്‌റൈനില്‍ നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് എംപിമാരുടെ അംഗീകാരം. പ്രവാസികള്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് ഒരുശതമാനം ഫീസ് ഈടാക്കാനുള്ള നിര്‍ദ്ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതോടെ നിര്‍ദേശം ശൂറ കൗണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ആറ് ലക്ഷത്തോളം പ്രവാസികളാണ് ബഹ്‌റൈനിലുള്ളത്, ഇവര്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തില്‍ നിന്ന് ഫീസ് ഈടാക്കി വരുമാനം കണ്ടെത്താനാണ് ബഹ്‌റൈനിന്റെ നീക്കം.

ബഹ്‌റൈനില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുമ്പോള്‍ ഒരു ശതമാനം ഫീസ് ഈടാക്കാമെന്ന നിര്‍ദ്ദേശം ധനസാമ്പത്തികകാര്യ സമിതി നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കാണ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ഫീസോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്വതന്ത്ര സമ്പദ് വ്യവസ്ഥ എന്ന ആശയം ലംഘിക്കപ്പെടുമെന്ന കാരണമാണ് ബാങ്ക് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്.

bahrain-map

സൗദിയില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിന് പിന്നാലെ ബഹ്‌റൈനിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനും എംപിമാര്‍ അംഗീകാരം നല്‍കി. ഇതോടെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളെയാണ് ഈ നീക്കം ബാധിക്കുക. യുവാക്കള്‍ക്കിടയിലെ തൊഴില്ലായ്മ കുറച്ചുകൊണ്ടുവരികയാണ് ബഹ്‌റൈന്‍ ലക്ഷ്യമിടുന്നത്. പ്രവാസികളുടെ പെര്‍മിറ്റ് അവസാനിക്കുമ്പോള്‍ അവ പുതുക്കി നല്‍കാതിരിക്കാനാണ് ബഹ്‌റൈന്‍ ആലോചിക്കുന്നത്. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

English summary
Bahrain may impose fee on money sending by expats. Bahrain also planning to consider Nitaqat in Public sector and it affects 50 percent of expats in Bahrain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X