കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതും ഭീകരപ്രവര്‍ത്തനമായി കണക്കാക്കും!

Google Oneindia Malayalam News

ബഹറിന്‍: വ്യക്തിപരമായോ സംഘടനാപരമായോ ഏതെങ്കിലും രീതിയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ ഭീകരപ്രവര്‍ത്തകരായി കണക്കാക്കുമെന്ന് ബഹറിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയകളടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുകയാണെന്നും ഭീകരസംഘടനകളുടെ ലോഗോ അല്ലങ്കില്‍ മറ്റ് ചിത്രങ്ങളോ ഉപയോഗിക്കുന്നത് ശ്രദ്ദയില്‍പ്പെട്ടാല്‍ അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും മന്ത്രാലയം അറിയിക്കുന്നു.

നിയമപരമായല്ലാതെ സംഘടനകള്‍ക്ക് വേണ്ടി പണം പിരിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പല ഭീകരസംഘടനകള്‍ക്കു വേണ്ടി പണപ്പിരിവ് നടത്തുന്നത് ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. ലെബനില്‍ നിന്നുള്ള ഹിസ്ബുള്ള, ഫെബ്രുവരി 14 യൂത്ത് കോലിയേഷന്‍, സാറെ അല്‍ അഷ്റ്റര്‍ എന്നീ സംഘടനകള്‍ക്ക് വേണ്ടിയാണ് പലരും അനധിക്രതമായി പണപ്പിരിവ് നടത്തുന്നത്.

bahrain-map

ഇത്തരക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും രാജ്യ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും ബഹറിന്‍ അറിയിച്ചു.

English summary
Bahrain ministry talks about terror relations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X