പ്രവാസികള്‍ക്ക് പണി വരുന്നു; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി, പുതിയ ശുപാര്‍ശ
കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നാട്ടിലേക്ക അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന ആവശ്യം ശക്തമായി. പുതിയ നിര്‍ദേശത്തില്‍ നികുതി തുകയും നിര്‍ദേശിച്ചു

മനാമ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികള്‍. ഇവര്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് സംസ്ഥാനത്തിന്റെ സുഗമമായ ചലനത്തിന് എളുപ്പവഴി ഒരുക്കുന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നീക്കങ്ങള്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനാണ് ആലോചന.
കുവൈത്തിന് പുറമെ ബഹ്‌റൈനിലും സമാനമായ നീക്കം തുടങ്ങി. എംപിമാര്‍ ഈ ആവശ്യം അടങ്ങിയ പുതിയ ശുപാര്‍ശ സമര്‍പ്പിച്ചു. നേരത്തെ സമാനമായ നീക്കം ബഹ്‌റൈന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മറിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ശക്തമായ ആവശ്യം
പല ഗള്‍ഫ് രാജ്യങ്ങളിലും ഈ ആവശ്യം ശക്തമാകുന്നുണ്ട്. പ്രവാസികള്‍ രാജ്യത്തിന്റെ സമ്പത്ത് അവരുടെ മാതൃരാജ്യത്തേക്ക് എത്തിക്കുന്നു എന്ന വികാരമാണ് ഈ ആവശ്യത്തിന് പിന്നില്‍. കുവൈത്തില്‍ വിദേശികളെ കുറയ്ക്കണം, പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ എംപിമാര്‍ സമര്‍പ്പിച്ചിരുന്നു.

ജോലി നല്‍കിയതും കുവൈത്ത്
കുവൈത്തില്‍ വിദേശികള്‍ക്കെതിരായ പ്രചാരണം ശക്തമാണ്. എന്നാല്‍ ഇന്ത്യയ്ക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം കൂടുതല്‍ ജോലി നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തുമുണ്ട് എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇപ്പോള്‍ ബഹ്‌റൈനിലാണ് പ്രവാസികള്‍ വിഷമമുണ്ടാകുന്ന നീക്കം നടക്കുന്നുണ്ട്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നാണ് ആവശ്യം.

നികുതി നിര്‍ദേശം ഇങ്ങനെ
ബഹ്‌റൈനിലെ നിരവധി എംപിമാര്‍ ചേര്‍ന്ന് പുതിയ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. എത്രയാണ് നികുതി ഏര്‍പ്പെടുത്തേണ്ടത് എന്ന നിര്‍ദേശവും ഇതിനൊപ്പമുണ്ട്. 200 ബഹ്‌റൈന്‍ ദിര്‍ഹം വിദേശത്തേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനം നികുതി ചുമത്തണം എന്നാണ് നിര്‍ദേശം. 200-400 ദിര്‍ഹം അയക്കുന്നവര്‍ക്ക് രണ്ട് ശതമാനവും ഇതിന് മുകളില്‍ അയക്കുന്നവര്‍ക്ക് 3 ശതമാനവും നികുതി ചുമത്തണമെന്നാണ് എംപിമാരുടെ ആവശ്യം.

വിദേശത്തേക്ക് പണം പോകരുത്
വിദേശികള്‍ നാട്ടിലേക്ക് പണം അയക്കുന്ന വേളയില്‍ തന്നെ ധനകാര്യ സ്ഥാപനങ്ങള്‍ നികുതി പിരിക്കണമെന്നും പിന്നീട് സര്‍ക്കാര്‍ ഇത് ശേഖരിക്കണമെന്നുമാണ് ശുപാര്‍ശ. ബഹ്‌റൈനിലെ പണം ബഹ്‌റൈനില്‍ തന്നെ ചെലവഴിക്കാനുള്ള മാര്‍ഗങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പണം കൂടുതലായി വിദേശത്തേക്ക് പോകുന്നത് സാമ്പത്തികമായി തിരിച്ചടിയാകുമെന്ന് ഈ വാദക്കാര്‍ കരുതുന്നു.

2018ല്‍ സര്‍ക്കാര്‍ തള്ളി
ലക്ഷക്കണക്കിന് പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് ബഹ്‌റൈന്‍. 100 കോടി ദിനാര്‍ പ്രവാസികള്‍ ഓരോ വര്‍ഷവും നാട്ടിലേക്ക് അയക്കുന്നു എന്നാണ് കണക്ക്. ഇതിന്റെ തോത് കുറയ്ക്കാനുള്ള നിര്‍ദേശമാണ് എംപിമാര്‍ നല്‍കിയിരിക്കുന്നത്. 2015ലും സമാനമായ നിര്‍ദേശം എംപിമാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. 2018ല്‍ ഈ നിര്‍ദേശം ബഹ്‌റൈന്‍ സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്.












Click it and Unblock the Notifications