ബഹറിനില്‍ ലോകത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ട!!!
ബഹറിന്‍: സൗദി സഹായത്തോടെ ബഹറിനില്‍ ലോകത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ട നടന്നു. പിടിച്ചെടുത്ത മയക്കു മരുന്നിന്റെ തുക കണക്കാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയാണു ബഹറിനില്‍ നടന്നതെന്ന് വ്യക്തമാകും. ഏകദേശം 24 മില്ല്യണ്‍ മയക്കു മരുന്നു ഗുളികകളൂടെ ശേഖരമാണു ബഹറിന്‍ ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം പിടിച്ചെടുത്തത്.

ക്യപ്റ്റഗണ്‍ വിഭാഗത്തില്‍ പെട്ട ഗുളികകളാണു കണ്ടെത്തിയത്. സൗദി ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷന്‍ ലോകത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയാണെന്നാണു ബഹറിന്‍ ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം മേധാവി മുബാറക് ബിന്‍ ഹുവൈല്‍ വിശേഷിപ്പിച്ചത്.

മാര്‍ക്കറ്റില്‍ ഒരു ബില്ല്യന്‍ റിയാലോളം മൂല്യം ഉണ്ടത്രെ പിടിച്ചെടുത്ത മയക്കു മരുന്നിന്.












Click it and Unblock the Notifications