ബഹ് റൈന്‍: ദുരിതം കണ്ടു, ദാന മാജിയ്ക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സഹായം
മനാമ: ആശുപത്രിയില്‍ വെച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി നടന്ന ദാനാ മാജിയ്ക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക സഹായം. മാജിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
ബഹ് റൈനിലെ ഇന്ത്യന്‍ എംബസിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതോടെ ഉടന്‍ തന്നെ തുക കൈമാറാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഒഡീഷയിലെ കാലഹണ്ടിയിലെ ഭവാനി പട്‌നയിലായിരുന്നു സംഭവം. ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞ മാജിയുടെ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് അമംഗ് ദേവിയുടെ മൃതദേഹവും തോളിലേറ്റി മകള്‍ക്കൊപ്പം ദാനാ മാഞ്ചി 12 കിലോമീറ്റര്‍ ദൂരം നടന്നത്.

ഖത്തര്‍ ദിനപത്രമായ അക്ബര്‍ ഖലീജ് ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ കുടുംബത്തിന് ബഹ് റൈനില്‍ നിന്ന് സഹായവാഗ്ദാനം ലഭിക്കുന്നത്.












Click it and Unblock the Notifications