പുറത്തോട്ട് പോകാന്‍ ഭര്‍ത്താവ് സമ്മതിച്ചില്ല, ബാല്‍ക്കണി വഴി താഴോട്ട് ചാടിയ ഭാര്യ ഗുരുതരാവസ്ഥയില്‍!!
ബഹറിന്‍: ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി. മനാമയിലാണ് സംഭവം. ഈജിപ്ഷ്യന്‍ സ്വദേശിനിയായ യുവതിയാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ഭര്‍ത്താവ് സമ്മതിക്കാത്തതിന്റെ പേരില്‍ കെട്ടിടത്തില്‍ നിന്നും ചാടിയത്.
രാവിലെ 11 മണിയോടെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന സ്‌കൂളിലെ ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട തൊഴിലാളികളുമാണ് യുവതി താഴെ വീണു കിടക്കുന്നത് ആദ്യം കണ്ടത്.

ഉടനെ ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധിക്രതര്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications