ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ബഹ്‌റൈനും സൗദിക്കും ഖത്തറിന്റ പിന്തുണ
ദോഹ: ഒരുതരത്തിലുമുള്ള ഭീകരപ്രവര്‍ത്തനം ഏതൊരു രാജ്യത്തിനകത്തും അനുവദിക്കാനാവില്ലെന്നും, രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാവുന്ന ഭീകര പ്രവര്‍ത്തകരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അഭിപ്രായപ്പെട്ടു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നും ഭീകരവാദികളെന്ന് സംശയിക്കുന്നവരെയും, അത്തരക്കാരെ സഹായിക്കുന്ന സ്ഥാപനങ്ങളേയും കുറിച്ച് കുറ്റമറ്റ രീതിയിലും വേഗത്തിലും അന്യേഷണം നടത്തി കുറ്റക്കാരണെന്ന് തെളിയുകയാണെങ്കില്‍ അവരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അദ്ധേഹം പറഞ്ഞു.ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ബഹ്‌റൈനും സൗദിക്കും ഖത്തറിന്റ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.

കുവൈത്ത്, ഒമാന്‍, യു.എ.ഇ, ബഹറൈന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാര്‍ക്ക് പുറമെ ജി.സി.സി സെക്രട്ടറി ഡോ.അബ്ദുല്‍ ലത്തീഫ് അല്‍സയാനി സൗദി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സാലോം എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications