ബഹറിന്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി
ബഹറിന്‍: കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആവേശം പരത്തി ബഹറിന്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി. ബഹറിന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അണി നിരക്കുന്ന വിവിധ വിനോദ വിജ്ഞാന പ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

സിത്രാ മാളിലെ നാക്കൂല്‍ സിറ്റിയിലും, ബഹറിന്‍ നാഷണല്‍ തീയറ്റര്‍,കള്‍ച്ചറല്‍ ഹാള്‍ എന്നിവടങ്ങളിലും അരങ്ങേറുന്ന പരിപാടികളില്‍ പ്രവേശനം പാസ്സ് മൂലമാണ് നിയന്ത്രിക്കുക. ഇതു ഏഴാം തവണയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 28 ന് ഫെസ്റ്റിവലിന് തിരശ്ശീല വീഴും.












Click it and Unblock the Notifications