കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിനില്‍ സോഷ്യല്‍ മീഡിയയിൽ അഭ്യൂഹങ്ങള്‍ പരക്കുന്നു!!!

Google Oneindia Malayalam News

മനാമ: കുവൈത്ത് പള്ളിയില്‍ നടന്ന സ്‌ഫോടനത്തിനു ശേഷം ഭീകരവാധികള്‍ ബഹ്‌റിനെ ലക്ഷ്യം വെക്കുന്നുവെന്ന ആഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പത്തിനിടയാക്കുന്നു.

കഴിഞ്ഞ ദിവസം ഹമദ് ടൗണിലെ പളളിയില്‍ സ്ത്രീ വേഷത്തില്‍ എത്തിയ ആണ്‍കുട്ടി കുട്ടി ചാവേറാണെന്ന് നിമിഷ നേരം കൊണ്ടു സോഷ്യല്‍ മീഡിയകളില്‍ പരന്നു. എന്നാല്‍ മാനസീക വൈകല്യമുള്ള കുട്ടി കാണിച്ച വിക്യതി മാത്രമാണിതെന്ന് മന്ത്രാലയം പിന്നീട് വ്യക്തമാക്കി. പള്ളി പരിസരത്ത് എത്തിയ കുട്ടി അബായ ഊരി എറിഞ്ഞ് ഓടി മറഞ്ഞതാണ് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയത്.

social-media

സ്വദേശി ഓടിച്ചിരുന്ന വാഹനം ആലി എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പള്ളിയുടെ ഭിത്തിയില്‍ ഇടിച്ചപ്പോള്‍ ബോംബ് സ്‌ഫോടനത്തിനായി മനപ്പൂര്‍വ്വം ഇടിച്ചു കയറ്റിയാതാണെന്ന് ട്വിറ്ററിലൂടെ പരന്നതും സാധാരണക്കാരില്‍ ആശങ്കയുണ്ടാക്കി. എന്തായാലും പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് കനത്ത സുരക്ഷയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

English summary
Bahrain took measures over social media rumours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X