Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ച പ്രതികള്‍ പോലീസ് പിടിയിലായി

ബഹറിന്‍: കഴിഞ്ഞ ദിവസം ബഹറിനിലെ പ്രമുഖ ബാങ്കിന്റെ എടിഎം മെഷിനില്‍ കണ്ടെത്തിയ സ്‌കിമ്മര്‍ എടിഎമ്മില്‍ ഘടിപ്പിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കിമ്മര്‍ ഘടിപ്പിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിപ്പ് നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ ബഹറിന്‍ സ്വദേശിയായ വ്യക്തിയുടെ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നെങ്കിലും യൂറോപ്യന്‍ സ്വദേശികളായ പ്രതികള്‍ രാജ്യം വിടുന്നതിന് മുന്‍പെ പോലീസ് വിധഗ്ദമായി പിടികൂടി. കഴിഞ്ഞ ദിവസമാണ് എടിഎം മെഷിനില്‍ നിന്നും പണം പിന്‍വലിക്കാന്‍ വന്ന സ്വദേശി യുവാവ് മെഷിനില്‍ കാര്‍ഡ് ഇടുന്ന ഭാഗത്ത് ഘടിപ്പിച്ച പ്രത്യേക രീതിയിലുള്ള സ്‌കാനര്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാള്‍ ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ബാങ്ക് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നവരോട് ശ്രദ്ധിക്കണമെന്ന് ആഹ്യാനം ചെയ്യുകയും ചെയ്തു.

scimmer-1

വാര്‍ത്ത ശ്രദ്ദയില്‍പ്പെട്ട പോലീസ് അധിക്രതര്‍ രഹസ്യമായി നടത്തിയ അന്യേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഇത്തരത്തില്‍ എടിഎം മെഷിനുകളില്‍ ഏതെങ്കിലും രീതിയിലുള്ള വസ്തുക്കള്‍ ഘടിപ്പിച്ചത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വിവരം അധിക്രതരെ അറിയിക്കണമെന്ന് പോലീസ് രഹസ്യന്യേഷണ വിഭാഗം അറിയിച്ചു.

scimmer-2

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ ചോര്‍ത്താന്‍ കഴിയുന്ന സംവിധാനമാണ് സ്‌കിമ്മര്‍. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബഹറിന്‍ സ്വദേശി യൂട്യൂബില്‍ കണ്ട വീഡിയോ ആണ് സ്‌കിമ്മര്‍ മെഷിന്‍ എന്താണെന്ന് ഇയാള്‍ക്ക് മനസ്സിലാകാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+