കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തി ഖത്തറില്‍ ബൈത്തുല്‍ അമാന്‍

Google Oneindia Malayalam News

ഖത്തര്‍: ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ ആശുപത്രി ചികിത്സകള്‍ക്കു ശേഷം മാനസികമായും ശാരീരികമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതുവരെ ക്യത്യമായ പരിചരണം ലഭിക്കുന്നതിനായുള്ള താത്കാലിക പുനരധിവാസ കേന്ദ്രം ബൈത്തുല്‍ അമാന്‍ (സുരക്ഷാ കേന്ദ്രം) പ്രവര്‍ത്തനം ആരംഭിക്കുന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിദേശ മന്ത്രാലയവുമായി ചേര്‍ന്നാണ് ഒരെ സമയം 14 തൊഴിലാളികളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള സുരക്ഷാ കേന്ദ്രം ഒരുക്കുന്നത്.

പുതിയ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് രാജ്യത്തെ വിദേശികളായ തൊഴിലാളികള്‍ക്കാണ്. പലപ്പോഴും ജോലിക്കിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ ആശുപത്രി ചികിത്സകള്‍ക്കു ശേഷം സ്വന്തം താമസകേന്ദ്രത്തിലേക്ക് എത്തിച്ചാലും പരസഹായമില്ലാതെ ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാറില്ല. എന്നാല്‍ കേന്ദ്രത്തിലെത്തുന്ന തൊഴിലാളികളെ പരിചരിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച സ്റ്റാഫുകളും വിനോദത്തിനായുള്ള സൗകര്യങ്ങളും ഇവിടെ അധിക്രതര്‍ ഒരുക്കിയിട്ടുണ്ട്.

qattar

ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന തൊഴിലാളികള്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങാനാണ് താല്‍പര്യമെങ്കില്‍ അധിക്രതര്‍ തന്നെ അതിനുള്ള നടപടികളും പൂര്‍ത്തിയാക്കി നല്‍കും.

English summary
Baithul Aman assures the welfare of nri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X