ബൈത്തുറഹ്മ ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
ഷാര്‍ജ: സ്വന്തമായി ഒരടി മണ്ണോ കിടപ്പാടത്തിന് ഒരു ചെറു കൂരയോ ഇല്ലാതെ ദുരിതമനുഭവിക്കുന്ന ഹതാശ്രയര്‍ക്ക് ആശ്വാസമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കെ എം സി സി കണ്ണൂര്‍ ജില്ല കമ്മിറ്റി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്മ ഭവനനിര്‍മ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടമായ 4 വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മ്മം ജൂലൈ 16 ശനിയാഴ്ച്ച നടക്കും.
ജില്ല കമ്മിറ്റി നടപ്പിലാക്കുന്ന 20 ഓളം വരുന്ന കാരുണ്യപദ്ധതിയില്‍ പ്രധാന പ്രവര്‍ത്തനമാണ് ബൈത്തുറഹ്മ. തലശ്ശേരി മണ്ഡലത്തിലെ കതിരൂറിര്‍, അഴീക്കോട് മണ്ഡലത്തിലെ കാട്ടാമ്പള്ളി, കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന്, ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠാപുരം എന്നി പ്രദേശങ്ങളിലാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ കാദര്‍ മൗലവി, സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി, ജില്ല പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഷാര്‍ജ കെ എം സി സി പ്രസിഡന്റ് ടി കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ നേത്രത്വം നല്‍കും പരിപാടികളില്‍ അഡ്വ എന്‍ ശംസുദ്ധീന്‍ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും

കൂടാതെ മുസ്ലിം ലീഗ് കെ എം സി സി മറ്റ് പോഷക സംഘടകളുടെ സംസ്ഥാന ജില്ല മണ്ഡലം നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പ്രസ്തുത പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ആക്ടിംഗ് പ്രസിഡന്റ് അബ്ദുള്ള പൂതങ്കോടും ആക്ടിം ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ ചപ്പാരപ്പടവും അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications