സൗദി:ബേക്കറിയ്ക്കുള്ളില്‍ തീപിടിത്തം, രക്ഷപ്പെടനാകാതെ ഇന്ത്യക്കാരന്‍ വെന്തുമരിച്ചു
റിയാദ്: ബേക്കറിയ്ക്കുള്ളില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരന്‍ വെന്തുമരിച്ചു. രക്ഷപ്പെടാനാകാത്ത വിധം ബേക്കറിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ് ദാരുണ അന്ത്യം ഉണ്ടായത്.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലെ ഒരു ബേക്കറിയിലാണ് സംഭവം, പാചക വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് തീപിടിത്തം ഉണ്ടാവുകയായിരുന്നു. ഇന്ത്യക്കാരനൊപ്പമുണ്ടായിരുന്ന പലരും രക്ഷപ്പെട്ടു. പക്ഷേ രക്ഷപ്പെടാനാകാത്ത വിധം യുവാവ് ബേക്കറിയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

സിവില്‍ ഡിഫന്‍സും, ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. തീ അണയ്ക്കുമ്പോഴേയ്ക്കും ഇന്ത്യക്കാരന്‍ മരിച്ചിരുന്നു. തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തില്‍ മൃതദേഹം കത്തിക്കരിയുകയും ചെയ്തിരുന്നു. അപകടവിവരവും മരണവാര്‍ത്തയും സ്ഥിരീകരിച്ചത് സിവില്‍ ഡിഫന്‍സ് വക്താവായ കേണല്‍ മന്‍സൂര്‍ അല്‍ ദോസരിയാണ്.












Click it and Unblock the Notifications