ഭാരതിയാര്‍ യൂനിവേഴ്സിറ്റിയുടെ സെന്ററുകള്‍ക്ക് വിലക്ക്; പ്രവാസി ഇന്ത്യക്കാര്‍ വെട്ടിലാവും
തമിഴ്നാട്ടിലെ ഭാരതിയാര്‍ യൂനിവേഴ്സിറ്റി സംസ്ഥാനത്തിന് പുറത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇത്തരവ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഉന്നത വിദ്യാഭ്യാസ സ്വപ
ദുബായ്: തമിഴ്നാട്ടിലെ ഭാരതിയാര്‍ യൂനിവേഴ്സിറ്റി സംസ്ഥാനത്തിന് പുറത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇത്തരവ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തും. മലയാളികളുള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നവരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഇവിടങ്ങളെ യൂനിവേഴ്സിറ്റി സെന്ററുകള്‍ വഴി വിവിധ കോഴ്സുകള്‍ ചെയ്യുന്നവരാണ്.
ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച കോടതി മുമ്പാകെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ അനുവദിച്ച എല്ലാ ഫ്രാഞ്ചൈസികളും അടച്ചുപൂട്ടിക്കൊള്ളാമെന്ന് യൂനിവേഴ്സിറ്റി അഭിഭാഷകന് അറിയിക്കുകയായിരുന്നു.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ യൂനിവേഴ്സിറ്റിയുടെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു.എ.ഇയില്‍ മാത്രം ആറ് സെന്ററുകളാണുള്ളത്. അബൂദബി, ഷാര്‍ജ, ഫുജൈറ, അജ്മാന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ക്ക് 2020 മെയ് വരെ കാലാവധിയുണ്ട്. എന്നാല്‍ കോടതി തീരുമാനത്തെ തുടര്‍ന്ന് പുതിയ അഡ്മിഷന് സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ് ഈ കേന്ദ്രങ്ങളെന്നാണ് വിവരം. നിലവില്‍ അടുത്ത വര്‍ഷത്തെ കോഴ്സുകളിലടക്കം അഡ്മിഷന് എടുത്തവര്‍ക്ക് അവരടച്ച ഫീസ് തിരികെ ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഇവയില്‍ ചില കേന്ദ്രങ്ങള്‍ മറ്റേതെങ്കിലും യൂനിവേഴ്സിറ്റിയുടെ കോഴ്സുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള ശ്രമത്തിലാണ്.
യു.ജി.സി നിയമപ്രകാരം ഇന്ത്യന്‍ യൂനിവേഴ്സിറ്റികള്‍ക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പുറത്ത് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയില്ല. ഇത്തരം നിയമവിരുദ്ധ കേന്ദ്രങ്ങളുടെ കെണിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications