Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി;20കാരിയുടെ മുടി മുറിച്ച ബാര്‍ബര്‍ അറസ്റ്റില്‍

റിയാദ്: 20 കാരിയുടെ തലമുടി മുറിച്ച ബാര്‍ബറെ സൗദി മത പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ നിയമത്തിന് വിരുദ്ധമായാണ് ബാര്‍ബര്‍ പ്രവര്‍ത്തിച്ചതെന്ന് കാട്ടിയാണ് അറസ്റ്റ്. സ്ത്രീകളുടെ തലമുടി പുരുഷന്‍മാര്‍ മുറിയ്ക്കാന്‍ പാടില്ലത്രേ.

പെണ്‍കുട്ടി ബാര്‍ബര്‍ ഷോപ്പില്‍ ഉണ്ടെന്ന് പൊലീസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജിദ്ദയ്ക്കടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പൊലീസ് റെയ്ഡ് നടത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ പലപ്രവര്‍ത്തനങ്ങളും ഇവിടെ നടക്കാറുണ്ടെന്നും പൊലീസിന് സന്ദേശം ലഭിച്ചിരുന്നു.

Straight, Hair

മുറിയടച്ച് പെണ്‍കുട്ടിയുടെ മുടി മുറിയ്ക്കുകയായിരുന്നു ബാര്‍ബര്‍. ഇയാളെ കൈയ്യോടെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിയ്ക്കുകയും ചെയ്തു. തന്റെ കടയില്‍ ഒട്ടേറെ സ്ത്രീകള്‍ എത്താറുണ്ടെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.

സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ക്ക് രാജ്യത്ത് വിലക്കുണ്ട്. ശരിഅത്ത് അനുസരിച്ചാണ് സൗദിയില്‍ നിയമം നടപ്പാക്കുന്നത്. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ അനുവദനീയമായ പലതിനും സൗദിയില്‍ വിലക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+