Get Updates
Get notified of breaking news, exclusive insights, and must-see stories!

അപരിചിതര്‍ക്ക് മൊബൈല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക!!!

ദുബായ്: ടെക്‌നോളജിയുടെ വളര്‍ച്ച പോലെ തന്നെ ടെക്‌നോളജിയുടെ ദുരുപയോഗം കാരണം ആപത്തില്‍പ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി എമിറേറ്റ്‌സ് സെയ്ഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ഇ സെയ്ഫ്) വാക്താക്കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദുബായ് പോലീസിന് ലഭിച്ച് കൊണ്ടിരിക്കുന്ന പരാതികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നതും ഇത്തരത്തില്‍ ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ദിക്കുന്നതായാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

കുട്ടികളാണ് പലപ്പോഴും ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ വഴിയുള്ള ചതിക്കുഴിയില്‍ അകപ്പെട്ടുപോകുന്നത്. വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളിലെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നതോടെ കുട്ടികള്‍ വലയില്‍ അകപ്പെടുന്നു. പിന്നീട് പണവും മറ്റ് ചില കാര്യങ്ങളും ആവശ്യപ്പെട്ട് ഇത്തരക്കാര്‍ കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. മിഡ്ഡിലീസ്റ്റില്‍ ഇത്തരം പരാതികള്‍ ലഭിക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് യുഎഇ.

e-safeup

അത്‌കൊണ്ട് തന്നെ സോഷ്യല്‍ മീഡിയകള്‍ ഏത് രീതിയില്‍ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇസെയ്ഫ് സിഇഒ ഡോ ഹമദ് അല്‍നിയാദി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

പരിചിതമല്ലാത്തവര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലടക്കം തങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയും ചടങ്ങില്‍ പുറത്തിറക്കി. സെഫ് അപ് വാട്‌സ്ആപ്പ് ഹാഷ് ടാഗിലൂടെ ബോധവല്‍കരണം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഇസെയ്ഫ് അധിക്രതര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+