കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ കൊന്ന ഭാര്യയുടെയും കാമുകന്റെയും തലവെട്ടി!!!

Google Oneindia Malayalam News

ജിദ്ദ: സിറിയന്‍ സ്വദേശികളായ രണ്ടുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. സിറിയന്‍ സ്വദേശിനിയായ ഭാര്യ അമാനി അബ്ദുല്‍ റഹ്മാന്‍ ഖാലീദ് അല്‍ ദാഹീഖ് ഭര്‍ത്താവിനെ പിക്‌നികിനെന്ന പേരില്‍ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്ന കാമുകന്‍ യൂസുഫ് അലി ഇബ്രാഹീം വല്‍ വാവിയും അമാനിയും ചേര്‍ന്ന് സൗദി പൗരനായ ഭര്‍ത്താവ് അലി ബിന്‍ സെയ്ദ് ബിന്‍ അലി അല്‍ ഒത്മാനെ കൊലപ്പെടുത്തുകയായിരുന്നു. കാമുകന്റെ കൈയ്യില്‍ ഭാര്യ നേരത്തേ തോക്ക് കൊടുത്തിരുന്നു. റിയാദില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കൊലപാതകം നടന്നത്.

saudi-map

മുന്‍പും അമാനി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായിരുന്നു. അന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കൊല്ലാന്‍ ശ്രമിച്ചത്. ബുധനാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയത്.

English summary
Beheads wife and her lover which they cheated husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X