കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെറി ഹില്‍സ് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് ഈ മാസം 17 മുതല്‍ ആരംഭിക്കും

Google Oneindia Malayalam News

ദുബായ് :പത്താമത് ബെറി ഹില്‍സ് ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ലീഗ് ടൂര്‍ണമെന്റ് ഏപ്രില്‍ 17 ന് ദുബായ് മംസാര്‍ സലാഹുദ്ദീന്‍ ഇന്‍ഡോര്‍ ഹാളില്‍ ആരംഭിക്കും. വൈകുന്നേരം 6 മണിക്കു ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ലൂറൈന്‍ ഈഗിള്‍സ് ദുബൈ, വാര്യേഴ്‌സ് ദുബായിയെ നേരിടും.

തുടര്‍ന്നു നടക്കുന്ന മത്സരത്തില്‍ സിറ്റി സ്റ്റാര്‍സ് ഷാര്‍ജ പോണ്ട് പാര്‍ക്കേഴ്‌സ്, ഖിസൈസിനെ നേരിടും. 40 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളില്‍ പുരുഷ,വനിത അണ്ടര്‍ 19 സ്‌കൂള്‍,അണ്ടര്‍ 13 ആണ്‍കുട്ടികള്‍,അണ്ടര്‍ 13 പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി 36 ടീമുകളാണ് പങ്കെടുക്കുന്നത്. പുരുഷ, വനിത മത്സരങ്ങള്‍ വെള്ളി, വ്യാഴം ദിവസങ്ങളിലായിരിക്കും നടക്കുക.ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ഷാര്‍ജ സ്‌കൈലൈന്‍ യൂനിവേര്‍സിറ്റി ക്വാര്‍ട്ടില്‍ വൈകുന്നേരം 3 മണി മുതല്‍ അരങ്ങേറും. മെയ് 29 ന് ഫൈനല്‍ നടക്കും.

basket-ball

ടൂര്‍ണമെന്റില്‍ മുന്‍ സംസ്ഥാന,യൂനിവേര്‍സിറ്റി താരങ്ങള്‍ പങ്കെടുക്കുമെന്നും, വനിതാ വിഭാഗത്തില്‍ ദുബായിലെ യൂനിവേര്‍സിറ്റി വിദ്യാര്‍ത്ഥിനികളും, സ്‌കൂള്‍ അധ്യാപികമാരും അണിനിരക്കുമെന്നും സംഘാടകര്‍ ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെമീര്‍ കെ മുഹമ്മദ് (ജലീല്‍ ഹോള്‍ഡിങ്) ദീപക് കൊച്ചാട്ടില്‍, ഐ.ബി.എസ് പ്രസിഡന്റ് രാജന്‍ ജോബ്, സെക്രട്ടറി വിജയകുമാര്‍, ടി.അലി, സഞ്ജയ് ബെഞ്ചമിന്‍, ജോസ് മാത്യൂ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Berryhills Indian Basket Ball tournament will be held at Dubai on April 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X