ഗള്‍ഫിലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് ടി ജമാലുദ്ധീന്
ദുബായ്: ഗള്‍ഫിലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള നാഗുര്‍ മിരാന്‍ സാഹിബ് അവാര്‍ഡ് കൈരളി ടിവി മിഡില്‍ ഈസ്റ്റ് പ്രതിനിധി ടി ജമാലുദ്ധീന്. ദുബായില്‍ നടന്ന ചടങ്ങില്‍ നടന്‍ ജഗദീഷ് ജമാലുദീനു അവാര്‍ഡ് സമ്മാനിച്ചു.
ദുബായ് കെ എം സി സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. നിസാമുദ്ദിന്‍ , എ എ കെ മുസ്തഫ, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൊല്ലം ജില്ലാ കെ എം സി സി യാണു കൊല്ലം മുന്‍ നഗരപിതാവ് നാഗുര്‍ മിരാന്‍ സാഹിബിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

മലപ്പുറം വട്ടംകുളം സ്വദേശിയായ ടി ജമാലുദീനു നേരത്തെ ഗള്‍ഫിലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള ഏഷ്യവിഷന്‍, ചിരന്തന, ശിഫ അല്‍ ജസീറ, സംസ്‌കാരികം ദുബായ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications