കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്കെഴുത്ത് സ്വന്തം പേന കൊണ്ടു മാത്രം, അല്ലെങ്കില്‍ അക്കൗണ്ട് കാലിയാവും!!!

ചെക്കെഴുത്ത് സ്വന്തം പേന കൊണ്ടു മാത്രം, അല്ലെങ്കില്‍ അക്കൗണ്ട് കാലിയാവും!!!

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: മറ്റുള്ളവരുടെ പേന വാങ്ങി ചെക്കെഴുതിയാല്‍ ചിലപ്പോള്‍ രണ്ടാമതൊരു ചെക്കെഴുതാന്‍ അക്കൗണ്ടില്‍ കാശുണ്ടാവണമെന്നില്ല. പറയുന്നത് ഷാര്‍ജ പോലിസ്. മാഞ്ഞുപോവുന്ന മഷിയുള്ള പേനയുമായി പുതിയ തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ടെന്നാണ് ഷാര്‍ജ പോലിസ് നല്‍കുന്ന മുന്നറിയിപ്പ്. ഷാര്‍ജയില്‍ ബാങ്ക് റെപ്രസന്റേറ്റീവാണെന്ന വ്യാജേന വരുന്നവരാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ നല്‍കി പണത്തിന് പകരം ചെക്ക് വാങ്ങുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. ചെക്ക് എഴുതാന്‍ സമയത്ത് തങ്ങളുടെ കൈയിലുള്ള പേന പെട്ടെന്ന് വച്ചുനീട്ടും. ഉപഭോക്താവട്ടെ, രണ്ടാമതൊന്നാലോചിക്കാതെ പേന വാങ്ങി ചെക്കില്‍ കാര്‍ഡിനു നല്‍കേണ്ട സര്‍വീസ് ചാര്‍ജ് എഴുതി ഒപ്പുവയ്ക്കും.

എന്നാല്‍ അല്‍പം നേരം കഴിഞ്ഞാല്‍ ഇതിന്റെ മഷി മാഞ്ഞുപോവുമെന്നതാണ് ഇവര്‍ നല്‍കുന്ന പേനയില്‍ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ്. മഷി മാഞ്ഞതിനു ശേഷം വലിയ സംഖ്യ എഴുതി ബാങ്കില്‍ നിന്ന് പിന്‍വലിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. വലിയ ബിസിനസുകാരെയും ഡീലര്‍മാരെയുമാണ് ഇവര്‍ ഈ രീതിയില്‍ പറ്റിക്കുന്നതെന്ന് ഷാര്‍ജ പോലിസ് പറഞ്ഞു. ഇത്തരം പരാതികളില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതിയ വഴികള്‍ പോലിസിനു മുമ്പില്‍ അനാവൃതമായത്. യൂനിബോള്‍, ഫ്രിക്‌സോണ്‍ ബ്രാന്റ് പേനകളാണ് ഇതിനായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതെന്നും പോലിസ് കണ്ടെത്തി.

cheque

വലിയ തുകകള്‍ പിന്‍വലിക്കാന്‍ ഉപയോഗിച്ച ചെക്കില്‍ നടത്തിയ പരിശോധനയില്‍ ആദ്യം മായുന്ന മഷിയുപയോഗിച്ച് ചെറിയ തുക എഴുതിയിരുന്നതായി പോലിസ് കണ്ടെത്തുകയായിരുന്നു. ഇതിനുള്ള സാങ്കേതികവിദ്യ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് ഷാര്‍ജ പോലിസിലെ ക്രിമിനല്‍ ലാബറട്ടറി വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ ഡോ. അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് അല്‍ അമീരി അറിയിച്ചു.

ചെക്ക് അല്‍പം ചൂടാക്കുമ്പോഴാണ് അതിലെ മഷി അപ്രത്യക്ഷമാവുന്നതെന്ന് പോലിസ് പരിശോധനയില്‍ കണ്ടെത്തി. ഒപ്പ് വച്ച ഭാഗത്ത് ചൂട് തട്ടിക്കാതിരിക്കുന്നതിനാല്‍ അത് മായാതെ നില്‍ക്കുമെന്നും അതുവഴി കള്ള ഒപ്പ് ഇടാതെ തന്നെ തട്ടിപ്പ് നടത്താന്‍ സംഘത്തിന് സാധിക്കുന്നതായും പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.

English summary
beware of pens with vanishing ink
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X